കുന്നത്തൂർ:കുന്നത്തൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റിൽ.കൊല്ലം ഇരവിപുരം ശാലിനി ഭവൻ പൊന്നയ്യത്ത് കിഴക്കതിൽ ശരവണൻ (41) ആണ് അറസ്റ്റിലായത്.പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന ജോലി ചെയ്തു വരുന്ന ഇയാള്‍ കുന്നത്തൂരിലെ വാടക വീട്ടിൽ ആണ് കഴിഞ്ഞു വന്നിരുന്നത്. കുട്ടിയെ 2018 ആഗസ്റ്റ് മുതൽ 2021 ഡിസംബർ മാസം വരെയുള്ള കാലയളവിൽ വരെയായിരുന്നു നിരന്തര പീഡനം.

ശരവണൻ

കുട്ടി ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴും
ഇയാള്‍ നിരവധി തവണ പീഡിപ്പിച്ചു. ഇപ്പോൾ 17 വയസുള്ള പെൺകുട്ടി കഴിഞ്ഞ മാസം പോലീസിൽ വിവരം അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.തുടർന്ന് ശാസ്താംകോട്ട എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.