സി. ആര്‍. അജയകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സുഡോക്കു N.ന്റെ ചിത്രീകരണം കൊല്ലത്തും പരിസരപ്രദേശങ്ങളിലുമായി പൂര്‍ത്തിയായി. രഞ്ജിപണിക്കരും മണിയന്‍പിള്ള രാജുവും മുഖ്യ കഥാപാത്രങ്ങളാണ്. അന്തര്‍ദ്ദേശീയ മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ സാറാ ഷേഖും ഒരു പ്രധാന വേഷം ചെയ്യുന്നു. ചങ്ങാതിപ്പൂച്ച, മൈ ബിഗ് ഫാദര്‍, അഭിയും ഞാനും തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ എസ്.പി. മഹേഷും ഒരു സുപ്രധാന വേഷം ഈ സിനിമയില്‍ ചെയ്യുന്നു.

അഞ്ചാം വയസ്സുമുതല്‍ നൃത്തമാടി തനിക്കു കിട്ടുന്ന പ്രതിഫലം മുഴുവനും നിര്‍ദ്ധനരായ ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കുവേണ്ടി ദാനം ചെയ്യുന്ന ചിപ്പിമോള്‍ ആദ്യമായി കോറിയോഗ്രാഫറാകുന്നതും ഈ ചിത്രത്തിലൂടെയാണ്. തൈക്കൂടം ബാന്റിലൂടെ ശ്രദ്ധയനായ അപ്പു ആദ്യമായി സംഗീത സംവിധായകനാകുന്നതും സുഡോക്കു Nലൂടെയാണ്. ‘നെഞ്ചോരമല്ലെ പെണ്ണേ’ എന്നു തുടങ്ങുന്ന ഈ നാടന്‍ ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. ജോണ്‍ ബ്രിട്ടോയാണ് മറ്റൊരു ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്.അഭിഭാഷകനായ ആർ എൽ സരിൻ പാടിയ അശ്വമേധമെന്ന ഗാനവും ഹിറ്റാകുമെന്ന് പ്രതീക്ഷയുണ്ട്. ജൂൺ മാസത്തിലാണ് ചിത്രത്തിൻ്റെ റിലീസ്

മലയാളത്തിലെ പ്രമുഖ താരങ്ങളായ കലാഭവന്‍ നാരായണന്‍ കൂട്ടി, സജി സുരേന്ദ്രന്‍, കെ. അജിത് കുമാര്‍,ബോബ് ജി. എഡ്‌വേര്‍ഡ്, ജാസ്മിന്‍ ഹണി, മുന്‍ഷി രഞ്ജിത്ത്, കെ.പി.എ.സി. ലീലാമണി, സുജാത സന്തോഷ്, കെ.പി.എ.സി. ഫ്രാന്‍സിസ്, ആദിനാട് ശശി, കിജിന്‍ രാഘവന്‍,പ്രസീദ് മോഹന്‍ സുമേഷ്, മഞ്ജിത്, സന്തോഷ് തങ്ങള്‍, ദീപു ഇന്ദിരാദേവി, ബിന്ദു തോമസ്സ്, താര വി. നായര്‍, ജാനകി ദേവി, ബേബി വൃദ്ധി വിശാല്‍, ബേബി ആരാധ്യ, മാസ്റ്റര്‍ ആദി എസ്്. സുരേന്ദ്രന്‍, വി.റ്റി. വിശാഖ്, ബിജു എസ്, പ്രേം വിനായക്, മനോജ് രാധാകൃഷ്ണന്‍, ബിജു കാവനാട്, ഗൗതം, ഹരീഷ് കുമാര്‍, പ്രിയലാല്‍, സിദ്ധാര്‍ത്ഥ്, വിക്രം കലിംഗ, കാര്‍ത്തിക്, വിനോദ്, ഡി. പോള്‍, സിജിന്‍, ആദിത്യ എസ്. രാജ്, ലിപു, ഷഹീര്‍ മുംതാസ്, അനൂപ് ബഷീര്‍, സായി മോഹന്‍, രാജേഷ് കുമാര്‍,, സൈമണ്‍ നെടുമങ്ങാട് എന്നിവര്‍ക്കൊപ്പം സ്‌കൂള്‍ ഓഫ് ഡ്രാമയിലെ കലാകാരന്മാരും നൂറ്റി ഇരുപതോളം അഭിനേതാക്കളും ഇതില്‍ വേഷമിടുന്നു.

അരുണ്‍ ഗോപിനാഥ് ക്യാമറയും, എസ്.പി. മഹേഷ് ചീഫ് അസോസിയേറ്റ് ഡയറക്ടറും, ഹേമന്ത് ഹര്‍ഷന്‍ എഡിറ്റിംഗും, ഋഷി സൂര്യന്‍ പോറ്റി, മഞ്ജിത് ശിവരാമന്‍, വില്‍സണ്‍ തോമസ്സ് എന്നിവര്‍ സഹസംവിധാനവും, ബദറുദ്ദീന്‍ അടൂര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും, സജി ശ്രീവല്‍സം, പുള്ളിക്കണക്കന്‍ എന്നിവര്‍ ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നു.

സംഗീതാ 4 മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ സംഗീതാ സാഗറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here