ശാസ്താംകോട്ട.ഇന്നലെ രാവിലെ സ്കൂളില്‍പോകും വഴി കാണാതായ പള്ളിശ്ശേരിക്കൽ ബുർഹാന മൻസിൽ ഫാത്തിമ ബുർഹാനയെ ബന്ധു വീട്ടിൽ നിന്നും കണ്ടെത്തി..

മൈനാഗപ്പള്ളി മിലാദേ ശരീഫ് ഗേൾസ്‌ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ബുർഹാന ഇന്നലെ സ്കൂൾ ബസിൽ സ്കൂളിൽ എത്തിയങ്കിലും ക്ലാസിൽ കയറിയിരുന്നില്ല.അങ്ങനെയാണ് വിവരം പുറത്തറിയുന്നതും പോലീസിൽ പരാതി നൽകിയതും. പോലീസിന്റെ സമയോചിതമായ ഇടപെടീൽ രാത്രിയോടെ ഫലം കണ്ടു.

കുട്ടി ഒറ്റയ്ക്ക് തിരുവനന്തപുരം ബിമാ പള്ളിയിലെത്തി പ്രാർത്ഥന നടത്തി തിരികെ
കൊട്ടുകാട്ടിലെ അടുത്ത ബന്ധുവിന്റെ വീട്ടിലെത്തുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ കുട്ടി മാനസിക സംഘർഷത്തിലായിരുന്നന്ന് സഹപാഠികൾ പറയുന്നു.
പോലീസിന്റെ സീസി ക്യാമറ നിരീക്ഷണം കാര്യങ്ങൾ കൂടുതൽ വേഗത്തിലാക്കി.