25.7 C
Kollam
Saturday 17th October, 2026 | 05:40:03 AM
Home News Breaking News ഡോക്ടർക്ക് പണി വീട്ടില്‍,ഡോ. രേഖ കൃഷ്ണനോട്‌ നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശം

ഡോക്ടർക്ക് പണി വീട്ടില്‍,ഡോ. രേഖ കൃഷ്ണനോട്‌ നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശം

കൊട്ടാരക്കര. താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭത്തില്‍ ഡോ. രേഖ കൃഷ്ണനോട്‌ നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശം. അതെ സമയം ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തി CCTV ദൃശ്യങ്ങൾ പരിശോധിച്ചു.

ആരോപണ വിധേയയായ Dr രേഖയുടേയും, ആശുപത്രി സൂപ്രണ്ടിന്റെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി.വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ രേഖ കൃഷ്ണന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു