27.6 C
Kollam
Monday 21st September, 2026 | 04:38:22 PM
Home News Breaking News കൊട്ടാരക്കര നീലേശ്വരം ടിപ്പർ അപകടം; ലോറി മറിഞ്ഞത് ബൈക്കിനെ രക്ഷിക്കാൻ വേണ്ടി വെട്ടിച്ചപ്പോൾ മതിലിൽ ഇടിച്ച്

കൊട്ടാരക്കര നീലേശ്വരം ടിപ്പർ അപകടം; ലോറി മറിഞ്ഞത് ബൈക്കിനെ രക്ഷിക്കാൻ വേണ്ടി വെട്ടിച്ചപ്പോൾ മതിലിൽ ഇടിച്ച്

കൊല്ലം :കൊട്ടാക്കര നീലേശ്വരം മുക്കോളിമുക്കിൽ ബസ് സ്റ്റോപ്പിൽ മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി മതിലിൽ ഇടിച്ചാണ് മറിഞ്ഞതെന്ന് വിവരം.
കൊല്ലം ചെങ്കോട്ട റോഡിൽ നീലേശ്വരത്ത് രാവിലെ 7.15 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. അമിത വേഗതയിൽ ഇറക്കം ഇറങ്ങി വന്ന ടിപ്പർ ബൈക്കിനെ രക്ഷിക്കാൻ വേണ്ടി വെട്ടിച്ചപ്പോൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ച് കയറി മറിയുകയായിരുന്നു. ഒരു ഇലക്ടിക്ക് പോസ്റ്റിലേക്കും തൊട്ടടുത്ത മതിലിലേക്കും ടിപ്പർ ഇടിച്ചു. മരിച്ചവരിൽ രണ്ട് പേർ മുതിർന്നവരാണ്. ഒരാൾ വിദ്യാർത്ഥിയും.
മരിച്ചവരിൽ ഒരാൾ നീലേശ്വരം സ്വദേശി ഹരിലാൽ ആണെന്ന് തിരിച്ചറിഞ്ഞു. മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരിൽ ഒരാൾ വെഞ്ഞാറുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ഒരാൾ കൊട്ടരക്കരയിലെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.