ശാസ്താംകോട്ട. തടാക സംരക്ഷണത്തിനായി ദീര്‍ഘകാലമായി നടത്തിയ പോരാട്ടങ്ങളെ തുടര്‍ന്നുണ്ടായ നേട്ടങ്ങള്‍ ഇല്ലായ്മ ചെയ്യരുതെന്ന് തടാക സംരക്ഷണ സമിതി പരിസ്ഥിതി ദിനയോഗം ആവശ്യപ്പെട്ടു.
തടാകത്തിൻ്റെ തെക്കൻ മേഖലയിലും കിഴക്കൻ മേഖലയിലും നടന്ന അനധികൃത മണലൂറ്റും ചെളിയെടുപ്പും കുന്നിടിക്കലും നിർത്തലാക്കുന്നതിനുള്ള ഇടപെടലുകൾ പിൽക്കാലത്ത് പരിപൂർണ്ണ വിജയത്തിലെത്തിക്കാനും മേഖലയിലെ പരിസ്ഥിതി സംരക്ഷിതമാക്കാനുമായി . പടിഞ്ഞാറേ കല്ലടയിലെ കരമണൽ ചെളി ഖനനം പാടേനിലച്ചു.
തടാകത്തിന് ആയി മാത്രം ഒരു അതോറിറ്റി രൂപീകരിക്കണമെന്ന മുഖ്യാവശ്യം നടപ്പായി വരുന്നുണ്ട്. സമരത്തെ തുടർന്ന് തടാകത്തിൻ്റെ പരിസ്ഥിതി പഠന വിധേയമാക്കിയ CWRDM തടാക സംരക്ഷണത്തിന് തയ്യാറാക്കിയ മാനേജുമെൻ്റ് ആക്ഷൻ പ്ലാൻ (എം എ പി ) നടപ്പാക്കാനായി സ്വാക് ( State Wetland authority,Keralam )വിശദമായ പഠനത്തിനു ശേഷം തയ്യാറാക്കിയ പദ്ധതി രേഖ നടപ്പാക്കലിനായി കാത്തിരിക്കുന്നു. റൻസർ സൈറ്റെന്ന പരിഗണനയിൽ അന്തർദേശീയ സംഘടനകളുടേതടക്കം ലഭ്യമായ കോടികളുടെ ഫണ്ട് എന്തു ചെയ്യണമെന്നറിയാത്ത നിലയിലാണ് അധികൃതര്‍. പ്രത്യേക അതോറിറ്റി ഇല്ലാത്തതാണ് കാരണം. മണ്ണ് സംരക്ഷണ വകുപ്പിൻ്റെ ഓഫീസ്, പദ്ധതി നിർവ്വഹണ ഓഫീസായി മാറ്റാനുള്ള നടപടികളും ഒരു കാബിനറ്റ് തീരുമാനത്തിൻ്റെ മാത്രം അകലത്തുണ്ട്.


തടാക ജലചൂഷണത്തിന് പരിഹാരമായി ആദ്യം വിഭാവനം ചെയ്ത പദ്ധതി പാളിയെങ്കിലും പിന്നീട് ആവിഷ്‌കരിച്ച ഞാങ്കടവ് പദ്ധതി 85% നടപ്പിലാക്കിയ നിലയാണ്.അതിനും ഇനി ഒരു ഔദ്യോഗിക തീരുമാനം മാത്രം മതി. എന്നാൽ ഈ വേനലിലും അത് നടപ്പായില്ല .
നിരാഹാരമടക്കമുള്ള സമരങ്ങളിലൂടെയും കോടതി കേസുകളിലൂടെയും നേടിയെടുത്ത സംരക്ഷണ നടപടികള്‍ എല്ലാം സാക്ഷാത്ക്കാരത്തിൻ്റെ വക്കിലാണ്. പ്രാദേശിക പുരോഗതി ലക്ഷ്യമിട്ട് ഇക്കോടൂറിസം പദ്ധതിയും നടപ്പാക്കേണ്ടതുണ്ട്. അതിനും സ്വാക് പദ്‌ധതിയായിട്ടുണ്ട്. എന്നാൽ ഇതിനിടെയിലും വരുന്ന ഭീഷണികൾ കാണാതിരുന്നു കൂടാ. ശാസ്താംകോട്ട നിന്നുള്ള ജലം കൊല്ലത്തിനു വേണ്ടാതാകുമെന്ന പേരിൽ കരുനാഗപ്പള്ളി യിലേക്ക് പുതിയ ലൈൻ സ്ഥാപിച്ചു തുടങ്ങി . ഇത് അപകടകരമായേക്കാവുന്ന ഒരു നടപടിയാണ്. ബദൽ പദ്ധതി എന്ന് പ്രഖ്യാപിച്ച് തുടങ്ങിയ ഞാങ്കടവ് പദ്ധതി തുടങ്ങാതെ കരുനാഗപ്പള്ളി പദ്ധതി തുടങ്ങിയാല്‍ അടുത്ത വേനലിനു മുമ്പ് തന്നെ തടാകം വറ്റി വരളുന്ന അവസ്ഥയുണ്ടാകും . 85% പൂർത്തീകരിച്ച ഞാങ്കടവ് പദ്ധതി തുടങ്ങിയ ശേഷം മാത്രമേ കരുനാഗപ്പള്ളി പദ്ധതി ആരംഭിക്കാവൂ അല്ലാത്ത പക്ഷം സമാന ചിന്താഗതിയുള്ള സംഘടനകളെ ചേര്‍ത്ത് ശക്തമായ പ്രക്ഷോഭത്തിലേക്ക് സമിതിക്ക് വീണ്ടും തിരിയേണ്ടതായി വരും.
അതുപോലെ സംരക്ഷണ പദ്ധതിക്ക് അന്തർദേശീയ സംഘടനകൾ അനുവദിച്ച പണം ചിലവിട്ട് പദ്ധതികൾ ഉടൻ ആരംഭിക്കാത്തപക്ഷം ആ ഫണ്ട് നഷ്ടമാകുകയോ വേണ്ടത്ര സമയം കിട്ടാതാവുകയോ ചെയ്തേക്കും. അടിയന്തരമായി സ്വാക് പ്രവർത്തന മാരംഭിക്കാൻ നടപടി സ്വീകരിക്കണം എന്നും സമിതി ആവശ്യപ്പെട്ടു.
ഈ പരിസ്ഥിതി ദിനത്തിൽ ഞങ്ങളുടെ പോരാട്ടങ്ങൾക്ക് കരുത്തും ആർജ്ജവവും പകർന്ന നേതാക്കൾ ജോൺ പരിശവിള , വി എസ് ശ്രീകണൻ നായർ എന്നിവരെ ആദരിച്ചു.
ചെയർമാൻ എസ് ബാബുജി അധ്യക്ഷത വഹിച്ചു , ജനറൽ കൺവീനർ ഹരികുറിശേരി ,വൈസ് ചെയര്‍മാന്‍മാരായ ഡോ.പി കമലാസനന്‍,ശാസ്താംകോട്ട ഭാസ്, തുണ്ടില്‍ നൗഷാദ്, വിവിധ കമ്മിറ്റി പ്രതിനിധികളായ വൈ.ഷാജഹാന്‍,കെ ജയകൃഷ്ണന്‍,സൈറസ് പോള്‍,പഞ്ചായത്ത് അംഗങ്ങളായ സുരേഷ് ചന്ദ്രന്‍,ഷീജ,ഷൈലജ,കലാധരന്‍പിള്ള എന്നിവര്‍ പങ്കെടുത്തു


































