27.8 C
Kollam
Sunday 6th September, 2026 | 09:53:37 PM
Home News Local എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായര്‍ക്ക് ഐക്യ ദാര്‍ഢ്യവുമായി കുന്നത്തൂര്‍ യൂണിയന്‍

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായര്‍ക്ക് ഐക്യ ദാര്‍ഢ്യവുമായി കുന്നത്തൂര്‍ യൂണിയന്‍

ശാസ്താംകോട്ട.കുന്നത്തൂർ താലൂക്ക് എൻ.എസ്‌.എസ്‌ കരയോഗ യൂണിയന്റെ ഐക്യദാർഢ്യം. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ എൻ.എസ്‌. എസ്‌ നിലപാടുകൾക്കും എൻ.എസ്‌.എസ്‌ നേതൃത്വത്തിനും യൂണിയൻ കമ്മിറ്റിയുടെയും യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റിയുടെയും പരിപൂർണ്ണപിന്തുണ രേഖപ്പെടുത്തി.

സർവീസ് സൊസൈറ്റിയ്ക്ക് നെടുനായകത്വം വഹിക്കുന്ന ബഹുമാന്യനായ ജനറൽ സെക്രട്ടറിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു സമുദായത്തെ തകർക്കാമെന്നു ആഗ്രഹിക്കുന്നവർക്ക് വ്യാമോഹം മാത്രമായിരിക്കും ഫലമെന്നും അതിനെ ഏതു വിധേനയും ചെറുത്തു തോൽപ്പിക്കുമെന്നും മറുപടി അർഹിക്കാത്തവർക്ക് മറുപടി നൽകേണ്ട എന്നും യോഗം വിലയിരുത്തി.

രാജ്യത്തിന്റെ മതേതര നിലപാടുകൾ സംരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ജനറൽ സെക്രട്ടറിയെ പൊതുസമൂഹത്തിന്റെ വിശ്വാസതയിൽ നിന്നും തകർക്കാൻ ശ്രമിക്കുന്ന സങ്കുചിത താൽപ്പര്യയക്കാരെ ഒറ്റടപ്പെടുത്തണമെന്ന് യോഗം അഭിപ്രായപെട്ടു.

താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ഡയറക്ടർ ബോർഡ് മെമ്പർ വി.ആർ.കെ. ബാബു, യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടു മുരളി, യൂണിയൻ പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ സോമൻ പിള്ള, യൂണിയൻ ഭരണസമിതി അംഗങ്ങൾ, യൂണിയൻ പഞ്ചായത്ത് സമിതി അംഗങ്ങൾ, വനിതാ യൂണിയൻ അംഗങ്ങൾ എംഎസ്‌എസ്എസ് മേഖലാ കോർഡിനേറ്റേഴ്സ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.