26.4 C
Kollam
Wednesday 29th July, 2026 | 03:56:09 AM
Home News Breaking News ഞെട്ടരുത്,കരുനാഗപ്പള്ളിയില്‍ LPG ഗ്യാസ് ടാങ്കർ അപകടത്തിൽപ്പെട്ടു ചോര്‍ച്ച, രക്ഷകരായി കരുനാഗപ്പള്ളി ഫയർഫോഴ്സ്

ഞെട്ടരുത്,കരുനാഗപ്പള്ളിയില്‍ LPG ഗ്യാസ് ടാങ്കർ അപകടത്തിൽപ്പെട്ടു ചോര്‍ച്ച, രക്ഷകരായി കരുനാഗപ്പള്ളി ഫയർഫോഴ്സ്

കരുനാഗപ്പള്ളി . കൂടുതല്‍ ആളറിഞ്ഞെങ്കില്‍ നാടു നടുങ്ങിയേനേ, അപകടം വഴിമാറിപ്പോയതതിന് നന്ദി പറയുകയാണ് വിവരം അറിഞ്ഞ അധികൃതര്‍. കന്നേറ്റി പാലത്തിന് സമീപം കരോട്ട് ജംഗ്ഷനിൽ NH 66 ൽ വെളുപ്പിന് 12:40 നായിരുന്നു സംഭവം. പാരിപ്പള്ളി പ്ലാൻ്റിൽ നിന്നും കൊച്ചി ഉദയം പേരൂരിലേക്ക് പോവുകയായിരുന്നു LPG ടാങ്കർ .ബൈക്ക് അപകടകരമായി ഓവർടേക്ക് ചെയ്യുന്നതിനിടെ LPG ടാങ്കർ വെട്ടിത്തിരിക്കുകയും റോഡിൻ്റെ വശത്തേക്ക് ചരിയുകയുമായിരുന്നു .ക്രെയിൻ ഉപയോഗിച്ച് ടാങ്കർ മാറ്റുന്നതിനിടെ LPGബുള്ളറ്റിൻ്റെ പിൻവശത്ത് മുകളിലുള്ള ഗേജ് ഒടിഞ്ഞ് Gas vapour ലീക്കാവുകയായിരുന്നു.

വാഹനത്തിൽ സേഫ്റ്റി യുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നതിനാൽ പിറകേ ഉണ്ടായിരുന്ന LPG ടാങ്കറിൽ നിന്ന് Spare guage എത്തിച്ച് ഫിറ്റ് ചെയ്ത് ലീക്ക് നിർത്തുകയും വെള്ളം സ്പ്രേ ചെയ്ത് അപകടാവസ്ഥ ഇല്ലാതാക്കുകയും ചെയ്ത ശേഷമാണ് ടാങ്കർ സുരക്ഷിതമായി യാത്ര തുടർന്നത്. കരുനാഗപ്പളളി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടി , ഗ്രേഡ് അസ്സിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ G .സുനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

2009 ഡിസംബര്‍ 31ന് കരുനാഗപ്പള്ളി പുത്തന്‍തെരുവില്‍ എല്‍പിജി ടാങ്കര്‍ കത്തി നിരവധി പേര്‍ മരിച്ച ദുരന്തത്തിന്‍റെ നടുക്കുന്ന സ്മരണയാണ് രാത്രി ദുരന്തമറിഞ്ഞവര്‍ക്ക് ഉണ്ടായത്. എന്നാല്‍ അടിയന്തര നടപടികളില്‍ ദുരന്തമൊഴിവാകുകയായിരുന്നു. തിരക്കേറിയ മേഖലകളിലൂടെ സഞ്ചരിക്കുന്ന ടാങ്കറുകളില്‍പോലും മതിയായ സുരക്ഷാമാര്‍ഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാറില്ലെന്നതാണ് ദുരന്തം ഓര്‍മ്മപ്പെടുത്തുന്നത്.