29.8 C
Kollam
Wednesday 9th September, 2026 | 05:40:58 PM
Home News Local കരുനാഗപ്പള്ളിയിൽ കെ എസ് ആർ ടി സി ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കരുനാഗപ്പള്ളിയിൽ കെ എസ് ആർ ടി സി ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കരുനാഗപ്പള്ളി .കെ എസ്ആർടിസി ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

വൈകിട്ട് 3 ന് കന്നേറ്റി പാലത്തിന് മുകളിൽ വെച്ചാണ് സംഭവം. കൊട്ടാരക്കര നിന്നും കരുനാഗപ്പള്ളിക്ക് വന്ന പ്രിയദർശിനി ബസും ടോറസ്ടിപ്പറും തമ്മിലാണ് ഇടിച്ചത്. ബസിൻ്റെ മുൻ ഭാഗം തകർന്നു. 21 പേർക്ക് പരുക്കേറ്റു ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.