27.9 C
Kollam
Saturday 5th September, 2026 | 07:54:44 PM
Home News Local ചട്ടമ്പിസ്വാമിയുടെയും ശ്രീനാരായണഗുരുവിന്റെയും ദര്‍ശനങ്ങള്‍ നാം ഉള്‍ക്കൊള്ളണം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

ചട്ടമ്പിസ്വാമിയുടെയും ശ്രീനാരായണഗുരുവിന്റെയും ദര്‍ശനങ്ങള്‍ നാം ഉള്‍ക്കൊള്ളണം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

ചട്ടമ്പിസ്വാമിയുടെയും ശ്രീനാരായണഗുരുവിന്റെയും ദര്‍ശനങ്ങള്‍ നാം ഉള്‍ക്കൊള്ളണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. മഹാഗുരു സമാധി സ്മൃതിയുടെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരുസമാധി സ്മൃതി ഉദ്ഘാടനസഭയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് മാര്‍ഗദര്‍ശനം നല്‍കാന്‍ ഭൂമിയിലേക്ക് വന്ന പവിത്രമായ ആത്മാക്കളാണ് ചട്ടമ്പിസ്വാമികളെ പോലുള്ള മഹാഗുരുക്കന്മാര്‍. കേരളത്തിന്റെ അഗാധമായ സാംസ്‌കാരിക പൈതൃകത്തില്‍ അഭിമാനം കൊള്ളുന്നതിനൊപ്പം അത് ജീവിതത്തില്‍ പകര്‍ത്താനും നാം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:


വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അധ്യക്ഷനായി. ശിവഗിരിമഠം ഗുരുധര്‍മ്മപ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശക്തിശാന്താനന്ദ മഹര്‍ഷി, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ്, കേരളസര്‍വകലാശാല റിട്ട. ഡീന്‍ മലയാളം സീനിയര്‍ പ്രൊഫ. ഡോ. എ.എം. ഉണ്ണികൃഷ്ണന്‍, പന്മന ആശ്രമം ജനറല്‍ സെക്രട്ടറി എ.ആര്‍. ഗിരീഷ്‌കുമാര്‍, അരുണ്‍ അരവിന്ദ് എന്നിവര്‍ സംസാരിച്ചു.