29.3 C
Kollam
Saturday 5th September, 2026 | 06:41:59 PM
Home News Local ദേ വന്നു ദിനകർ ദാ പോയി

ദേ വന്നു ദിനകർ ദാ പോയി

കുന്നത്തൂർ: കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയ പ്രമുഖ നേതാവ് ദിനകർ കോട്ടക്കുഴി പാർട്ടി വിടുന്നു. മുൻ കുന്നത്തൂർ എംഎൽഎ കോട്ടക്കുഴി സുകുമാരന്റെ മകനും, കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന ദിനകർ കോട്ടക്കുഴി  .

ചതിക്കപ്പെട്ടെന്നാരോപിച്ച് ബിജെപിയിലേക്ക്

കോൺഗ്രസ്/യുഡിഎഫ് നേതൃത്വം തന്നെ അകാരണമായി ചതിച്ചു എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചായിരുന്നു ദിനകർ ബിജെപിയിലേക്ക് ചേക്കേറിയത്. രാജീവ് ചന്ദ്രശേഖരനിൽ നിന്ന് നേരിട്ട് അംഗത്വം സ്വീകരിച്ച അദ്ദേഹം, വലിയൊരു വിഭാഗം കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് അടുപ്പിക്കുമെന്ന് കരുതപ്പെട്ടിരുന്നു.

ബിജെപി വിടാനുള്ള തീരുമാനം വ്യക്തമാക്കിയ ദിനകർ കോട്ടക്കുഴി പറയുന്നത് ഇങ്ങനെ: “ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഒരാൾ എന്ന നിലയിൽ ബിജെപിക്കൊപ്പം തുടർന്നു പോകാൻ തൽക്കാലം സാധിക്കില്ല.” കോൺഗ്രസിനെതിരെ പ്രതിഷേധിച്ചാണ് പാർട്ടി മാറിയതെങ്കിലും, ബിജെപിയുടെ രാഷ്ട്രീയത്തോട് പൊരുത്തപ്പെടാൻ  കഴിഞ്ഞില്ലെന്നാണ് സൂചന.

ബിജെപി വിടാനുള്ള കൃത്യമായ കാരണങ്ങൾ വരും ദിവസങ്ങളിൽ  വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കുന്നത്തൂർ രാഷ്ട്രീയത്തിലെ കരുത്തുറ്റ കുടുംബപശ്ചാത്തലമുള്ള ദിനകറുടെ ഈ നീക്കം ബിജെപിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് നൽകുന്നത്.