പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ പ്രതി ശൂരനാട്ട് പിടിയിൽ

കരുനാഗപ്പള്ളി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ .ശൂരനാട് കുമരൻചിറ കൂവളക്കുറ്റി വടക്കത്തിൽ അമീർ (23] ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് പ്രണയം നടിച്ച് കുട്ടിയുടെ വീട്ടിൽ നിന്നും ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ കടത്തിക്കൊണ്ടുപോവുകയും തിരുവനന്തപുരത്ത് എത്തിച്ചു ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പരാതി ലഭിച്ച ഉടൻ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുട്ടിയെയും പ്രതിയെയും കണ്ടെത്തുകയായിരുന്നു.കരുനാഗപ്പള്ളി എസ് എച്ച് ഓ മോഹിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത് .

Advertisement