ദശാബ്ദങ്ങളുടെ കാത്തിരിപ്പ്,അനുമതി ആയി പിന്നെയും കാത്തിരിപ്പ്, പണിതുടങ്ങി രണ്ടാണ്ട്, വെട്ടിയതോട് പാലം ഇനി എന്നു തുറക്കും

പടിഞ്ഞാറെ കല്ലട. വെട്ടിയതോട് പാലം ഗതാഗത യോഗ്യമാക്കാൻ അടിയന്തരനടപടി വേണമെന്നു കല്ലട മേഖലയിലെ വിരമിച്ച സര്ക്കാർ ജീവനക്കാരുടെ കൂട്ടായ്മ ആയ ദ് കോസ്(THE CAUSE) ആവശ്യപെട്ടു.
രണ്ടു വർഷം മുമ്പാണ് 25 മീറ്ററിൽ താഴെ മാത്രം നീളമുള്ള പാലത്തിൻ്റെ നിർമാണം തുടങ്ങിയത്.പടിഞ്ഞാറെ കല്ലടയുടെ പ്രധാന ഗതാഗത മാർഗമായ കാരാളിമുക്ക് -വളഞ്ഞ വരമ്പ്- കടപുഴ റോഡ് അന്ന് മുതൽ അടച്ചിരിക്കുകയാണ്.പഞ്ചായത്തിൻ്റെ പ്രധാന മേഖലകളായ കോതപുരം, അയിത്തോട്ടുവ, ഉള്ളിരുപ്പ് പ്രദേശങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.കണ്ണങ്കാട്,പെരുമൺ ജങ്കാർ സർവീസ് കൂടി നിലച്ചത് ഈ മേഖലയിലെ ജനജീവിതത്തെ ബാധിക്കുകയാണ്.
അനുബന്ധ റോഡിനുള്ള പ്രവൃത്തികളും പാലത്തിൻ്റെ ശേഷിക്കുന്ന പണികളും അടിയന്തരമായി പൂർത്തിയാക്കി ഓണത്തിന് മുമ്പായി പാലം ഗതാഗതത്തിനു തുറന്നു കൊടുക്കണമെന്ന് വൈസ് പ്രസിഡൻ്റ് ഡി.ശിവപ്രസാദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.
കിഫ്‌ബി മുഖേന പുനർ നിർമാണം നടത്തിയ ഈ റോഡിൻ്റെ വീതി കൂട്ടി എങ്കിലും യാത്രക്കാർക്ക് അതിൻ്റെ പ്രയോജനം ലഭിക്കാത്ത അവസ്ഥ യാണ് നിലവിലുള്ളത്.വളഞ്ഞ വരമ്പ് മുതൽ തോട്ടത്തിൽ കടവ് വരെയുള്ള റോഡിന് ഇരുവശവും പുല്ലും പാഴ്മരങ്ങളും വളർന്നു വാഹന ഗതാഗതത്തിനു തടസ്സമാവുകയാണ്.ബന്ധപ്പെട്ട അധികൃതർ ഈ കാര്യത്തിൽ സത്വര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കെ.ടി.ശാന്തകുമാർ,കെ.മഹേന്ദ്രൻ,എസ്.സോമരാജൻ, ആർ.അശോകൻ ,എൻ. അംബുജാക്ഷ പണിക്കർ തുടങ്ങിയവർ പങ്കെടുത്തു

Advertisement