ചിതറയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് 2 യുവാക്കൾ മരിച്ചു

കൊല്ലം. ചിതറയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് 2 യുവാക്കൾ മരിച്ചു. കല്ലുവെട്ടാംകുഴി സ്വദേശികളായ അഫ്സൽ, സുബിൻ എന്നിവരാണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ച് വീണ് അഫ്സൽ അപകട സ്ഥലത്ത് വച്ചും സുബിൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചുമാണ് മരിച്ചത്.

Advertisement