കൊട്ടാരക്കര താലൂക്കാശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചു

കൊട്ടാരക്കര.ഡോ  വന്ദനാ ദാസ്സിന്റെ കൊലപാതകത്തിന് ശേഷം നിലച്ച കൊട്ടാരക്കര താലൂക്കാശുപത്രിയുടെ പ്രവർത്തനം പുനരാരംഭിച്ചു. ഓപി, ക്യാഷ്യാലിറ്റി എന്നിവയുടെ പ്രവർത്തനവും ആരംഭിച്ചു. ഡോക്ടർമാർ രോഗികളെ ചികിൽസിച്ചു തുടങ്ങി.

ഡോ  വന്ദനാ ദാസ്സിന്റെ കൊലപാതകത്തെ തുടർന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയുടെ പ്രവർത്തനം രണ്ട് ദിവസമായി നിലച്ചിരുന്നു. ഡോക്ടർമാരും, ജീവനക്കാരും സമരത്തിലാവുകയും ആശുപത്രിയുടെ പ്രവർത്തനം നിർത്തിവയ്ക്കുകയുമായിരുന്നു. ഇപ്പോൾ പ്രവർത്തനം ആരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ  വന്ദനയുടെ അനുശോചന യോഗത്തോടെ യായിരുന്നു പ്രവർത്തനം ആരംഭിച്ചത്.നഗരസഭ പ്രതിനിധികളും, ആശുപത്രി ജീവനക്കാരും, മെഡിക്കൽ വിദ്യാർഥികളും അനുശോചനത്തിൽ പങ്കെടുത്തു.ആശുപത്രിയിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കുന്നതിനായുള്ള നടപടി സ്വീകരിക്കുമെന്നും   ദാരുണാന്ത്യം സംഭവിച്ച ഡോ വന്ദനയോടു കൊട്ടാരക്കരയുടെ പേരിൽ മാപ്പ് ചോദിക്കുന്നതായി   നഗരസഭ ചെയർമാൻ  എസ്‌ ആർ രമേശ്‌ പറഞ്ഞു .

Advertisement