നടുറോഡില്‍ അമ്മയെ മകന്‍ കുത്തി കൊന്ന സംഭവത്തില്‍നാട്ടുകാര്‍ പ്രതിയെ കീഴടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്


കൊട്ടാരക്കര. നടുറോഡില്‍ അമ്മയെ മകന്‍ കുത്തി കൊന്ന സംഭവത്തില്‍ നാട്ടുകാര്‍ പ്രതിയെ കീഴടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഏറെ പ്രയാസപ്പെട്ടാണ് പ്രതിയെ നാട്ടുകാര്‍ കീഴടക്കി പോലീസില്‍ ഏല്‍പ്പിച്ചത്. കൊട്ടാരക്കര-പുനലൂര്‍ ദേശീയപാതയില്‍ ചെങ്ങാമനാട് ജംഗ്ഷനില്‍ ഇന്ന് ഉച്ചയ്ക്ക് 12.30ന് ആണ് മകന്റെ കുത്തേറ്റ് അമ്മ മരിച്ചത്. തലവൂര്‍, ചെങ്ങാമനാട്, അരിങ്ങട ജോജോ ഭവനില്‍ മിനി (50) ആണ് മരിച്ചത്. അക്രമസക്തനായ മകന്‍ ജോമോനെയാണ് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയത്. ബൈക്കില്‍ വരുമ്പോള്‍ അമ്മയും മകനും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജോമോന്‍ മിനിമോളെ കുത്തുകയുമായിരുന്നു. ഒരു ലോറിയില്‍ കയറിപ്പറ്റിയ ഇയാളെ അതില്‍ നിന്നും പിടിച്ച് താഴെയിട്ടാണ് ബന്ധനത്തിലാക്കുന്നത്.പിടികൂടുന്നതിനിടെ മര്‍ദ്ദനമേല്‍ക്കുന്നുവെങ്കിലും ഇയാളെ ജനക്കൂട്ടം മര്‍ദ്ദിക്കാതിരിക്കാന്‍ പിടികൂടിയവര്‍ ശ്രദ്ധിക്കുന്നുണ്ട്.

Advertisement