വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊട്ടാരക്കര . സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കണ്ണമം​ഗൽ ജോബി ഭവനിൽ ജിജോ ജോർജ്ജ് (47) നെയാണ് സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവാസിയായിരുന്ന ആള്‍ ആറുമാസം മുമ്പാണ് വീട് വച്ച് താമസം തുടങ്ങിയത്.  ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

Advertisement