കാരാളിമുക്കിലെ കെഎസ്ഇബിയുടെ വനവല്‍ക്കരണം പരിധിവിട്ടു

പടിഞ്ഞാറേകല്ലട. കാരാളിമുക്കിലെ കെഎസ്ഇബിയുടെ വനവല്‍ക്കരണം പരിധിവിട്ടു. 11കെവി ലൈനിലേക്ക് പടര്‍ന്നു കയറുന്ന വള്ളി സമീപത്തുകൂടി പോകുന്നവര്‍ക്ക് ഏതു സമയവും ദുരന്തമായി മാറാം. പടരുന്ന വള്ളി ലൈനില്‍ തെട്ടതിനാല്‍ നാട്ടുകാര്‍ക്കും ഇനി ഒന്നും ചെയ്യാനാവില്ല. പഴയ എസ് വി ആര്‍ തീയറ്റര്‍ ഭാഗത്താണ് ലൈനിലേക്ക് അപകടകരമായി വള്ളി പടരുന്നത്.

Advertisement