കുത്തിക്കൊല്ലാന്‍ ശ്രമം,പ്രതി പിടിയില്‍

Advertisement

മുന്‍വിരോധം നിമിത്തം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

ഓച്ചിറ. ചീപ്പിന്‍റെ പരിപാലന ചുമതല ഏല്‍പ്പിച്ച ആളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. ക്ലാപ്പന കൃഷ്ണമംഗലത്ത് ശ്യാംജി(45) ആണ് ഓച്ചിറ പോലീസിന്‍റെ പിടിയിലായത്. ക്ലാപ്പന പഞ്ചായത്ത് പള്ളിക്കടവിന് സമീപം നിര്‍മ്മിച്ച ചീപ്പിന്‍റെ പരിപാലന ചുമതല ക്ലാപ്പന സ്വദേശി വില്ല്യമിനെ ഏല്‍പ്പിച്ചിരുന്നു. ഈ വിരോധത്തിലാണ് പ്രതി വില്ല്യമിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിനെ ചൊല്ലി കഴിഞ്ഞ 30 ന് വൈകിട്ട് ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് വീട്ടില്‍ പോയി മാരകായുങ്ങളുമായി മടങ്ങി വന്ന പ്രതി ചീപ്പിന് സമീപത്ത് വച്ച് വില്ല്യമിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ വില്ല്യമിന്‍റെ ഇടത് കൈക്കും നെഞ്ചിലും കുത്തേറ്റു . തുടര്‍ന്ന് ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ നിസാമുദ്ദീന്‍റെ നേതൃത്വത്തില്‍ എസ്.ഐ ഷരീഫ്, എഎസ്ഐ മാരായ ഹരികൃഷ്ണന്‍, മിനി സി.പി.ഓ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement