പനപ്പെട്ടി ഗവ.എൽ പി എസ് വാർഷികവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടന്നു

ശാസ്താംകോട്ട. പനപ്പെട്ടി ഗവ.എൽ പി എസ് വാർഷികവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടന്നു. എം എൽ എ പ്രാദേശിക വികസന പദ്ധതിയിൽ 36.5 ലക്ഷം ചിലവിട്ട് നിർമ്മിച്ച കെട്ടിടം പണി പൂർത്തിയാക്കി വർഷങ്ങളായി ഉദ്ഘാടനം ചെയ്യാതെ കിടക്കുകയായിരുന്നു. അവസാന ഘട്ടത്തിലെ വൈദ്യുതീകരണം അടക്കമുള്ള ചില്ലറ പണികൾക്ക് പണം അനുവദിക്കാനാവില്ലെന്ന പേരിലാണ് ലക്ഷങ്ങളുടെ കെട്ടിടം ഉദ്ഘാടനം ചെയ്യാതെ വിട്ടിരുന്നത്. സകൂൾ എസ് എം സി തീരുമാനമനുസരിച്ച് അധ്യാപകരും എസ്.എസി അംഗങ്ങളും പഞ്ചായത്തിന്റെ പിന്തുണയിൽ പണം കണ്ടെത്തിയാണ് പണി തീർത്ത് ഉദ്ഘാടനം നിർവ്വഹിച്ചത്.

കുട്ടികളുടെ കംപ്യൂട്ടർ ലാബ് ഇവിടേക്ക് മാറ്റാനാകും. മേഖലയിലെ ഓട്ടിസം സെന്റർ അടക്കം പ്രവർത്തിക്കുന്ന സ്കൂളിന് പുതിയ കെട്ടിടം ഏറെ ഗുണകരമാണ്.
കോവൂർ കുഞ്ഞുമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപനെ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ആർ ഗീത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അസ്വ .അൻസർ ഷാഫി സമ്മാനദാനം നടത്തി. വൈസ് പ്രസിഡന്റ് ആർ അജയകുമാർ , ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. സനൽകുമാർ , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർ ഉഷാകുമാരി , അനിൽ തുമ്പോടൻ, എ സജിത, ബ്ലോക്ക് അംഗം തുണ്ടിൽ നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ കെ. പ്രസന്നകുമാരി, ശ്രീലതാ രഘു, ഒ പ്രീതാകുമാരി , നസീമാബീവി, എ ഇ ഒ പി.സുജാകുമാരി ,അസി. എന്‍ജിനീയര്‍ ആശ, രാഷ്ട്രീയകക്ഷി നേതാക്കളായ അനിൽ പനപ്പെട്ടി, പി ആർ അജിത്, എം കെ . ഷാജഹാൻ, കെ ജി വിജയ ദേവൻ പിള്ള , രാമചന്ദ്രൻപിള്ള , അൻസാദ്, യുവശക്തി ഗ്രന്ഥ ശാല സെക്രട്ടറി ടി. സുദർശനൻ, മുൻ എച് എം മാരായ എസ്. ഗീത, എച്എ. സലിം, അധ്യാപിക സി.ബി സുമ, എസ് എം സി ചെയർമാൻ സത്താർ പോരുവഴി , മാതൃസമിതി പ്രസിഡന്റ , വൈസ് ചെയർമാൻ അൻഷന നിസാം ഫുഡ് കോ – ഓർഡിനേറ്റർ നജ്മ , ഹെഡ്മിസ്ട്രസ് ബി ഐ വിദ്യാറാണി എന്നിവർ പങ്കെടുത്തു.

Advertisement