പോരുവഴി പഞ്ചായത്ത് ഭരണസമിതി ഭാരവാഹികളുടെ നേതൃത്വത്തിൽ കൃഷി നശിപ്പിച്ചതായി പരാതി

Advertisement

പോരുവഴി : പഞ്ചായത്ത് ഭരണസമിതി ഭാരവാഹികളുടെ നേതൃത്വത്തിൽ കൃഷി നശിപ്പിച്ചതായി പരാതി.പോരുവഴി അമ്പലത്തുംഭാഗം ഇല്ലിക്കുളത്ത് വീട്ടിൽ പത്മ സുന്ദരൻ പിള്ളയാണ് പരാതി നൽകിയത്.ആമക്കുളത്തിന് സമീപം ഉള്ള വസ്തുവിൽ കൃഷി ചെയ്തിരുന്ന നൂറിലധികം വാഴകൾ വെട്ടിനശിപ്പിക്കുകയായിരുന്നവത്രെ.

ഈ വസ്തുവിനെ സംബന്ധിച്ച തർക്കം കോടതിയിൽ നിലനിൽക്കുന്നുണ്ട്.65 വർഷത്തിലധികമായി വസ്തു പത്മ സുന്ദരൻ പിള്ളയുടെ കുടുംബത്തിൻ്റേതാണെന്ന് ഇവർ അവകാശപ്പെടുന്നു.എന്നാൽ വസ്തു പുറംപോക്ക് ആണന്നാണ് പഞ്ചായത്ത് ഭാരവാഹികൾ പറയുന്നത്.ഇതിനെ തുർന്ന് കഴിഞ്ഞ ദിവസം താലൂക്ക് സർവ്വേയറുടെ നേതൃത്വത്തിൽ വസ്തു അളക്കുകയും പിന്നീട് പഞ്ചായത്ത് ഭരണസമിതി ഭാരവാഹികൾ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വാഴകൾ വെട്ടിനശിപ്പിക്കുകയുമായിരുന്നത്രെ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here