കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Advertisement

പത്തനാപുരം: കൂട്ടുകാര്‍ക്കൊപ്പം  കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൊല്ലം കൊറ്റന്‍കര  തട്ടാര്‍കോണം പേരൂര്‍ തൊടിയില്‍ വീട്ടില്‍ ജയപ്രകാശിന്റെ മകന്‍ ഷിജുപ്രകാശ് (21)ആണ് മരണപ്പെട്ടത്. പിറവന്തൂര്‍ പഞ്ചായത്തിലെ 

എലിക്കാട്ടൂര്‍ കടവില്‍ ഇന്നലെ ഉച്ചയ്ക്ക് 

12.30 ഓടെയായിരുന്നു സംഭവം. പുനലൂര്‍ ഗവ. പോളിടെക്നിക് കോളേജിലെ 

വിദ്യാര്‍ത്ഥിയായിരുന്നു.

പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കുന്നതിനിടെയായിരുന്നു സംഭവം. എലിക്കാട്ടൂര്‍ കടവിലെ ആഴമുള്ള ഭാഗത്താണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാന്‍  ഇറങ്ങിയത്. ഷീജു പ്രകാശ് ഉള്‍പ്പെടെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. എല്ലാവരും ആറ്റിലിറങ്ങിയെങ്കിലും മധ്യഭാഗത്തേക്ക് നീന്തി പോയതായിരുന്നു ഷീജു.വെള്ളത്തില്‍ മുങ്ങി താണ ഷീജുവിനെ രക്ഷിക്കാന്‍ സുഹൃത്തുകള്‍ ബഹളം വച്ച് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ചൂഴിയില്‍ അകപ്പെട്ടിരുന്നു.തുടര്‍ന്ന് ആവണീശ്വരത്ത് നിന്നും ഫയര്‍ ഫോഴ്സ് സംഘവും കൊല്ലത്ത് നിന്നും സ്കൂബ ടീമും എത്തി തിരച്ചില്‍ നടത്തി. രണ്ട്  മണിക്കൂറത്തെ തെരച്ചിലിനൊടുവില്‍ ചൂഴിയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മാതാവ്.  ജ്വാല. സഹോദരന്‍. ശ്യാം പ്രകാശ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here