തൃക്കാക്കര നഗരസഭാ സെക്രട്ടറിയെ മാറ്റാനുള്ള പ്രമേയം നഗരസഭാ കൗൺസിൽ പാസാക്കി

Advertisement

കൊച്ചി.തൃക്കാക്കര നഗരസഭാ സെക്രട്ടറിയെ മാറ്റാനുള്ള പ്രമേയം പാസാക്കി നഗരസഭാ കൗൺസിൽ . നഗരസഭയിൽ ചെയർപേഴ്സനും സെക്രട്ടറിയും തമ്മിൽ പോര് തുടരുന്നതിനിടെയാണ് നടപടി. പ്രമേയം നിയമവിധേയമല്ലെന്ന് പ്രതിപക്ഷം. സെക്രട്ടറിയുടെ ചുമതലയുള്ള സൂപ്രണ്ടിനെ പ്രതിപക്ഷം ഉപരോധിച്ചു.

പ്രതിപക്ഷ ബഹളത്തോടെയായിരുന്നു നഗരസഭ കൗൺസിലിന്റെ തുടക്കം. സെക്രട്ടറിയെ പുറത്താക്കണമെന്ന പ്രമേയം ഏതു വകുപ്പ് പ്രകാരമാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട ആയിരുന്നു പ്രതിഷേധം

പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ഭരണപക്ഷ കൗൺസിലർമാർ എതിർത്തു
വാക്കേറ്റത്തിനിടെ ഭരണപക്ഷത്തെ ഇരുപത്തിയഞ്ചുപേരും എഴുന്നേറ്റുനിന്ന് പ്രമേയം പാസാക്കി. ഭരണപക്ഷത്തിൻ്റെ നടപടികൾ നിയമവിരുദ്ധമായാണെന്ന് പ്രതിപക്ഷം ആവർത്തിച്ചു.സൂപ്രണ്ടിനെ വളഞ്ഞുവച്ചായി പിന്നീട് പ്രതിപക്ഷ പ്രതിഷേധം.

പ്രമേയം പാസായത് സർക്കാരിനെ അറിയിക്കുമെന്ന് പറഞ്ഞ ചെയർപേഴ്‌സൺ നഗരസഭ സെക്രട്ടറിക്കെതിരെ ആരോപണങ്ങൾ ആവർത്തിച്ചു.

ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ നഗരസഭാ സെക്രട്ടറി ബി.അനിൽ പൊലീസിനും തദ്ദേശ ഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്കും  പരാതി നൽകിയതാണ് നിലവിലെ സംഭവങ്ങളുടെ തുടക്കം. ആരോപണങ്ങളെ നഗരസഭാ ചെയർപേഴ്സണും എതിർത്തിരുന്നു

Advertisement