ശൂരനാട് പഞ്ചായത്ത് കിണറ്റിൽ ചാടിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു

ശൂരനാട് വടക്ക്. പാറക്കടവ്,പുലിക്കുളം മേലത്തതിൽ വീട്ടിൽ രാധയുടെയും പരേതനായ പൊടിയന്റെയും മകനായ മനുവാണ് (26)പുലിക്കുളം ഒന്നാം വാർഡിലെ 40അടി താഴ്ചയിൽ ഉള്ള പഞ്ചായത്ത് കിണറ്റിൽ ചാടിയത്.

ഇന്നലെ രാത്രി9.30 ആണ് സംഭവം. സ്ഥിരമായി മദ്യപിക്കാറുള്ള മനു രാത്രി മദ്യപിച്ചിട്ട് കുടിവെള്ളത്തിനു വേണ്ടി ഉപയോഗിക്കുന്ന പഞ്ചായത്ത് കിണറ്റിൽ നേരെ ചാടുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത് .പുലിക്കുളം വാർഡ്മെമ്പർ ശാന്തകുമാരി ശാസ്താംകോട്ട ഫയർ സ്റ്റേഷനിൽ അറിയിക്കുകയും ഉടൻ തന്നെ ഫയർ സ്റ്റേഷനിൽ നിന്നും ഗ്രേഡ്Asto സജീവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തുകയും കിണറ്റിലെ തൊടിയിൽ പിടിച്ചു വെള്ളത്തിൽ കിടന്ന മനുവിനെ റസ്ക്യൂ നെറ്റിന്റെയും റോപ്പിന്റെ യും സഹായത്താൽ അരമണിക്കൂർ പരിശ്രമത്തിനൊടുവിൽ കരയ്ക്ക് കൊണ്ടുവരികയും ചെയ്തു.


തുടർന്ന് സേനയുടെ ആംബുലൻസിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു പരുക്ക് ഗുരുതര മല്ല.എട്ടു വർഷത്തിനു മുമ്പ് മനുവിന്റെ അച്ഛൻ കിണറ്റിൽ വീണ് മരണപ്പെട്ടി ട്ടു ള്ള താണ്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിനു, രതീഷ്,മനോജ്,രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ഹരിലാൽ, ഷാനവാസ്,ഹോം ഗാർഡ് സുന്ദരൻ, പ്രദീപ്,ബിജു, എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

Advertisement