ഇടകുളങ്ങരയിൽ വെച്ച്മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

കരുനാഗപ്പള്ളി: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. മുൻവിരോധം നിമിത്തം മധ്യവയസ്കനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് പിടിയിലായി . കരുനാഗപ്പള്ളി തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് , പുന്തല കിഴക്കതിൽ അഷറഫ് മകൻ അൻഷാദ് ( 33 ) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് . തൊടിയൂർ പുലിയൂർ വഞ്ചി തെക്കുള്ള ഇബ്രാഹിംകുട്ടിയുമായി ഉണ്ടായിരുന്ന തർക്കമാണ് ഈ സംഭവത്തിലേക്ക് നയിച്ചത് .

12.09.2022 വൈകിട്ട് 6.40 ന് ഇബ്രഹിംകുട്ടിയെ ഇടകുളങ്ങരയിൽ വെച്ച് പ്രതിയായ അൻഷാദ് കൈയിൽ കരുതിയിരുന്ന വെട്ടുകത്തിയും കമ്പിവടിയും ഉപയോഗിച്ചു ക്രൂരമായി ആക്രമിക്കുകയാ യിരുന്നു . വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയതിൽ ഇബ്രാഹിംകുട്ടിയുടെ ചെവി അറ്റുപോകുകയും ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു . തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പിടികൂടുകയായിരുന്നു . പോലീസ് സബ് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ അലോഷ്യസ് , എ.എസ്.ഐമാരായ സജി , ഷാജിമോൻ സി.പി.ഒ നന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത് .

Advertisement