അഗസ്ത്യ കോട് സ്വദേശിയായ വിദ്യാർത്ഥി കോവളത്ത് മുങ്ങിമരിച്ചു

 അഞ്ചൽ. അഗസ്ത്യ കോട് സ്വദേശിയായ വിദ്യാർത്ഥി കോവളത്ത് മുങ്ങിമരിച്ചു .

തിരവനന്തപുരം കോവളത്ത് ഹോട്ടൽ മാനേജ് മെന്റിന് പഠിക്കുന്ന കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് പാൽ സൊസൈറ്റിയ്ക്കു സമീപം ഷെഹിൻ മൻസിലിൽ ഷാജി ,ഷക്കീല ദമ്പതികളുടെ മകൻ   ഷെഹിൻ (21)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ   കോവളം കടലിൽ കൂട്ടുകാർക്ക് ഒപ്പം കുളിക്കുന്നതിനിടെയാണ് ഷെഹിൻ  മുങ്ങിമരിച്ചത്.  തിരയിൽ പെട്ട ഷെഹിനെ കോസ്റ്റൽ ഗാർഡ്  രക്ഷപെടുത്തുമ്പോഴേക്കും മരിച്ചിരുന്നു.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക്  മാറ്റി. ബുധനാഴ്ച പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. ഓണ അവധിയ്ക്ക് വീട്ടിൽ വന്നിട്ട് പരീക്ഷയായതിനാൽ 

ഞായറാഴ്ച വൈകിട്ട് ആണ് തിരിച്ചു പോയത്.കഴിഞ്ഞ ദിവസം പരീക്ഷകഴിഞ്ഞ് കുളിക്കാൻ കൂട്ട് കാർക്കൊപ്പം കോവളത്ത് എത്തിയതായിരിന്നു ഷെഹിൻ

Advertisement