അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ രാജേന്ദ്രൻപിള്ള നിര്യാതനായി

Advertisement

കുണ്ടറ : കുരീപ്പള്ളി ആലുമൂട് കുറ്റിമുക്കിൽ രാജഗിരി (പുത്തൻ വീട്ടിൽ താഴതിൽ) രാജേന്ദ്രൻപിള്ള (53) നിര്യാതനായി. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആണ്. കേരള പോലീസ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റും കൊല്ലം ജില്ലാ പോലീസ് സൊസൈറ്റിയുടെ മുൻ വൈസ് പ്രസിഡന്റുമാണ്. ബുധന്‍ രാവിലെ 9 ന് കൊല്ലം എ ആർ ക്യാമ്പിലും തുടർന്ന് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലും മൃതദേഹം പൊതുദർശനത്തിന് വച്ചതിനു ശേഷം ഉച്ചയ്ക്ക് 2 ന് സ്വവസതിയിൽ സംസ്കരിക്കും. ഭാര്യ -ജീന . മക്കൾ: അഭിരാജ്, അഭിരാമി

Advertisement