24 മാധ്യമ സംഘത്തിന് നേരെ അക്രമം നടത്തിയവര്‍ അറസ്റ്റിലായി

കൊല്ലം. 24 മാധ്യമ സംഘത്തിന് നേരെ അക്രമം നടത്തിയ അഞ്ചു പേര്‍ അറസ്റ്റിലായി. അമൽ, വിശാഖ്, അനു, അജേഷ്, പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവർക്കെല്ലാം മുൻ ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് പൊലീസ് അറിയിച്ചു .

അക്രമം നടത്തിയ എട്ടംഗ സംഘത്തിലെ അഞ്ചുപേരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.. മയ്യനാട് സ്വദേശികളായ അമൽ, വിശാഖ്, അനു എന്നിവരും കല്ലുവാതുക്കൽ സ്വദേശി അജേഷ്, കൂട്ടിക്കട സ്വദേശി പ്രശാന്ത് എന്നിവരുമാണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം പ്രതികൾ ഒളിവില്‍പോയി. അറസ്റ്റിലായ എല്ലാവരും മുൻപും വിവിധ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.

24 കൊല്ലം ബ്യൂറോ റിപ്പോർട്ടർ സലിം മാലിക്ക്, ഡ്രൈവർ ശ്രീകാന്ത് എന്നിവർക്ക് നേരെ ഉത്രാട ദിവസമാണ് സാമൂഹ്യ വിരുദ്ധരുടെ അക്രമം ഉണ്ടായത്. വാര്‍ത്ത റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ വാഹനത്തിൻ്റെ ഹോൺ മുഴക്കി എന്ന് ആരോപിച്ചാണ് പ്രതികളെ ആക്രമിച്ചത്.

അതേസമയം കൊല്ലം കേന്ദ്രീകരിച്ചു മാധ്യമപ്രവർത്തകർക്കെതിരെ അക്രമം നടത്താൻ ആഹ്വാനം ചെയ്യുന്ന നിരവധി ഫേസ്ബുക്ക് പേജുകൾ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Advertisement