ശാസ്താംകോട്ട സ്വദേശിയെന്നു പറയുന്ന ആളെ അവശനിലയില്‍ കണ്ണൂരില്‍ കണ്ടെത്തി

ശാസ്താംകോട്ട. സ്വദേശിയെന്നു പറയുന്ന ആളെ അവശനിലയില്‍ കണ്ണൂരില്‍ ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപം കണ്ടെത്തി. പേര് സന്തോഷ് എന്നാണ് പറയുന്നത് ശാസ്താംകോട്ട റെയില്‍വേസ്‌റ്റേഷന്‍ പരിസരത്താണ് വീട് എന്നും പിതാവിന്റെ പേര് ശങ്കരന്‍ എന്നാണെന്നും സഹോദരിമാരുടെ പേര് ശകുന്തള,യമുന എന്നിങ്ങനെയാണെന്നും പറയുന്നുണ്ട്.

ഇയാളെ പൊതുപ്രവര്‍ത്തകരും അധികൃതരും ചേര്‍ന്ന താവക്കര സ്‌നേഹാലയത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ കണ്ണൂര്‍ സിറ്റി പൊലീസ് എസ്ഐ പാട്യം സുനില്‍കുമാര്‍ ഫോണ്‍.91 99479 38474 ബന്ധപ്പെടണം.

Advertisement