ശാസ്താംകോട്ട. നാളെ മുതല്‍ ശാസ്താംകോട്ടയില്‍ കുടുംബകോടതി സിറ്റിംങ് ആരംഭിക്കും. കുന്നത്തൂര്‍ താലൂക്ക് നിവാസികള്‍ വാദികളായ എല്ലാ കേസുകളും വിചാരണ അടക്കം ഇനി ശാസ്താംകോട്ടയിലാവും നടക്കുക. കേസ് ഫയലിംങ് ചവറയിലാണ് നടത്തേണ്ടത്.ശിരസ്തദാര്‍ ഇല്ലെന്നതാണ് പ്രശ്നം.

കുടുംബക്കോടതിക്ക് പ്രത്യേക കെട്ടിടം അനുവദിക്കുന്ന കാര്യം പഞ്ചായത്ത് പരിഗണിക്കുമെന്ന വിശ്വാസത്തിലാണ് കോടതി വിപുലീകരണം നടക്കുന്നത്.
അഭിഭാഷക സംഘടനകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികള്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ഏറെക്കാലമായുള്ള ആവശ്യത്തിന് പരിഹാരം കാണുന്നത്.