പട്ടാഴി: പട്ടാഴി ദേവീക്ഷേത്രത്തില്‍ മോഷണം. ക്ഷേത്ര ഗോപുരത്തിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിച്ചിരിക്കുന്ന കാണിക്ക വഞ്ചിയില്‍ നിന്നുമാണ് മോഷ്ടാക്കള്‍ പണം അപഹരിച്ചത്. മൂന്നോളം പൂട്ടുകള്‍ പൊട്ടിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ 7ന് കാണിക്ക വഞ്ചിയില്‍ നിന്നും പണം ദേവസ്വം ബോര്‍ഡ് ശേഖരിച്ചിരുന്നു. ബാക്കിയുള്ള പണമാണ് മോഷണം പോയതെന്നാണ് വിവരം. ഏറെ വിലപിടിപ്പുള്ള ആഭരണങ്ങള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ നടന്നിരിക്കുന്ന മോഷണ ശ്രമം ഏറെ ഗൗരവത്തോടെയാണ് ഭക്തര്‍ കാണുന്നത്. കുന്നിക്കോട് ഡോക് സ്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.