സ്വർണ വില ഉയർന്നു

കൊച്ചി: കേരളത്തിൽ സ്വർണവില ഉയർന്നു. ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. 4,720 രൂപയാണ് സ്വർണത്തിന്റെ ഇന്നത്തെ വില.

പവന്റെ വില 37,760 രൂപയായും ഉയർന്നു.

യു.എസ് ട്രഷറി വരുമാനം കുറഞ്ഞത് മഞ്ഞലോഹത്തിന് കരുത്താകുകയായിരുന്നു. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരുമെന്ന പ്രഖ്യാപനമാണ് യു.എസ് ട്രഷറി വരുമാനത്തെ സ്വാധീനിച്ചത്. ഇതോടെ നിക്ഷേപകർക്ക് സ്വർണത്തിന് മേൽ പ്രിയമേറുകയായിരുന്നു.

എം.സി.എക്സ് എക്​സ്ചേഞ്ചിൽ സ്വർണം 0.18 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. സ്വർണവില 93 രൂപ ഉയർന്ന് 50,915ലെത്തി. സ്​പോട്ട് ഗോൾഡിന്റെ വിലയും ഉയരുകയാണ്. 10 ഗ്രാമിന്റെ വില 51,205 രൂപയായാണ് ഉയർന്നത്. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചയായി സ്​പോട്ട് ഗോൾഡിന്റെ വില 52,000 രൂപയിൽ താഴെ തുടരുകയാണ്.

Advertisement