സോൾ: ഉത്തരകൊറിയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. പ്യോങ്യാങ് പ്രവിശ്യയിൽ ഒമൈക്രോൺ വ്യാപനം സ്ഥിരീകരിച്ചതിനെത്തുടർന്ന് കിം ജോങ് ഉൻ രാജ്യവ്യാപകമായ ലോക്ഡൗൺ പ്രഖ്യാപിച്ചു.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,827 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൊവിഡ് മൂലം 24 മരണം കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 19,067 ആയി. ഈ മാസത്തോടെ കൊവിഡ് വ്യാപനത്തിൽ കുറവുണ്ടാകുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ .

അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രണ്ടാം ഗ്ലോബൽ കൊവിഡ് വെർച്വൽ ഉച്ചകോടിയിൽ പങ്കെടുക്കും.

കൊവിഡിന്റെ തുടർച്ചയായ വെല്ലുവിളികളെ മറികടക്കുന്നതിനും ശക്തമായ ആഗോള ആരോഗ്യ സുരക്ഷാ കെട്ടിപ്പടുക്കുന്നതിനുമുള്ള പുതിയ പ്രവർത്തനങ്ങളെ കുറിച്ചും ഉച്ചകോടിയിൽ ചർച്ച ആകും.