ദേശീയപാത വികസനം: പാതയോരങ്ങൾ ഏറ്റെടുത്തതോടെ എടിഎമ്മുകൾ ഇല്ലാതായി; ഇടപാടുകാർ വലയുന്നു

ചാത്തന്നൂർ: ദേശീയപാത വികസനത്തിനായി ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ പാതയോരങ്ങൾ ഏറ്റെടുത്തതോടെ എടിഎമ്മുകൾ ഇല്ലാതായി.

പൊളിച്ചുമാറ്റിയ കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന നിരവധി ബാങ്കുകളുടെ എടിഎമ്മുകളാണ് പ്രവർത്തനം നിർത്തിയത്. പകരം സ്ഥലം സംവിധാനം ഒരുക്കിയിട്ടില്ല.

പലയിടത്തും കെട്ടിടങ്ങൾ നിർമിച്ചു തുടങ്ങിയിട്ടില്ലാത്തതിനാൽ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ വൈകുകയാണ്. എടിഎമ്മുകൾ ഇല്ലാതായതോടെ കഴിഞ്ഞ അവധി ദിവസങ്ങളിൽ ഇടപാടുകൾ പണം പിൻവലിക്കാനാകാതെ വലഞ്ഞു.

രണ്ടു ദിവസത്തിനു ശേഷം പ്രവർത്തിദിനമായിരുന്ന ഇന്നലെ ഇടപാടുകാർ വലിയ തോതിൽ എത്തിയതോടെ ബാങ്കുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കെട്ടിട നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ എടിഎമ്മുകൾ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് ഇടപാടുകാരുടെ ആവശ്യം.

Advertisement