കൊച്ചി: റെയിൽവേ നിയന്ത്രണങ്ങളെ തുടർന്ന് പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സർവീസിൽ മാറ്റം. മംഗളൂരു സെൻട്രൽ–കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) നവംബർ 16, 20 തീയതികളിൽ തിരുവനന്തപുരം വരെ മാത്രമായിരിക്കും സർവീസ് നടത്തുക. കന്യാകുമാരി–മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650) നവംബർ 17, 21 തീയതികളിൽ തിരുവനന്തപുരത്തുനിന്ന് രാവിലെ 6.15ന് പുറപ്പെടും.
വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന എറണാകുളം ജങ്ഷൻ–പട്ന പ്രതിവാര സ്പെഷൽ എക്സ്പ്രസ് (06085) ഡിസംബർ 11 വരെയും, തിരികെ ചൊവ്വാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ (06086) ഡിസംബർ 15 വരെയും ഓടും.
ചെന്നൈ–പാലക്കാട് ജങ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22651) നവംബർ 24 വരെയും തിരുച്ചെന്തൂർ–പാലക്കാട് ജങ്ഷൻ എക്സ്പ്രസ് (16732) നവംബർ 25 വരെയും പാലക്കാട് ടൗൺ വരെ മാത്രമായിരിക്കും സർവീസ് നടത്തുക.
തിരികെ സർവീസ് നടത്തുമ്പോൾ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22652) നവംബർ 25 വരെ പാലക്കാട് ടൗണിൽനിന്ന് വൈകിട്ട് 4.04ന് പുറപ്പെടും. തിരുച്ചെന്തൂർ എക്സ്പ്രസ് (16731) നവംബർ 26 വരെ പാലക്കാട് ടൗണിൽനിന്ന് രാവിലെ 6.20നും പുറപ്പെടും.
Advertisement



























