തിരുവനന്തപുരം. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ചാക്കാൻ വീണ്ടും ആലോചന. ഇതിനായി സർക്കാർ സംഘടനകളുടെ യോഗം വിളിച്ചു. ഈ മാസം 17ന് യോഗം ചേരും. ഓൺലൈൻ ആയാണ് യോഗം ചേരുക.എൽഡിഎഫ് സർക്കാറിന്റെ കാലത്ത് സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കുന്നത് പരിഗണിച്ചിരുന്നു .
അന്ന് ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് സമയമായതിനാൽ തീരുമാനമെടുത്തിരുന്നില്ല.പ്രവൃത്തി ദിവസം ചുരുക്കുന്നതിനെ എല്ലാ സര്‍വീസ് സംഘടനകളും അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ഓഫീസ് സമയം ദീര്‍ഘിപ്പിക്കുന്ന കാര്യത്തിലും അവധികളില്‍ കുറവ് വരുത്തുന്നതിലും അവ്യക്തതകളും തർക്കങ്ങളും നിനിൽക്കുന്നുണ്ട്



























