25.2 C
Kollam
Wednesday 12th August, 2026 | 06:53:50 AM
Home News Breaking News കീം , എന്‍ജിനീയറിംഗില്‍ റോഷന്‍ രാജു ഒന്നാം റാങ്കും ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി

കീം , എന്‍ജിനീയറിംഗില്‍ റോഷന്‍ രാജു ഒന്നാം റാങ്കും ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി

തിരുവനന്തപുരം. കീം പരീക്ഷാഫലം എന്‍ജിനീയറിംഗില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി.ഫാര്‍മസിയില്‍ ഒന്നാം റാങ്ക് വിനായകന്‍ നാരായണനും രണ്ടാം റാങ്ക് ജെസ്സി ജസ്റ്റിനും നേടി.കീം പരീക്ഷ പരാതികള്‍ ഇല്ലാതെ സമയബന്ധിതമായി നടത്തിയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പറഞ്ഞു.

എന്‍ജിനീയറിങ്ങില്‍ ആകെ 96,750 പേര്‍ പരീക്ഷയ്ക്ക് ഹാജരായത്തില്‍ 79,717 പേര്‍ യോഗ്യത നേടി.എൻജിനീയറിംഗിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജു ഒന്നാം റാങ്ക് നേടി. ജെഇഇ യിലും റോഷന് ഒന്നാം റാങ്ക് ലഭിച്ചിരുന്നു. കണ്ണൂർ ചെറുവഞ്ചേരി സ്വദേശി ധ്യാൻ തേജിനാണ് രണ്ടാം റാങ്ക്. തൃശൂർ എരവത്തൂർ സ്വദേശി വിസ്മയ കെ. ആർ. മൂന്നാം റാങ്ക് നേടി. രോഹിത് കൃഷ്ണ, ഗോവിന്ദ് വിനോദ്, ആല്‍ഫ്രഡ് ജെന്‍സണ്‍, തലാല്‍ ഷിഹാബുദ്ദീന്‍, കൃഷ്ണ ജെ മേനോന്‍, ജോഷ്വ എസ് ചുണ്ടാട്ട്, റിതിന്‍ രാജ് കെ എന്നിവരാണ് എന്‍ജിനീയറിങ്ങില്‍ ആദ്യ പത്ത് റാങ്കുകള്‍ നേടിയവര്‍.ഫാര്‍മസിയില്‍ ഒന്നാം റാങ്ക് വിനായകന്‍ നാരായണനും, ജെസ്സി ജസ്റ്റിന്‍ രണ്ടാം റാങ്കും നേടി. ഇരുവരും തൃശൂര്‍ സ്വദേശികളാണ് മലപ്പുറം സ്വദേശി ദിയ ഫാത്തിമ മൂന്നാം റാങ്കും കരസ്ഥമാക്കി.

എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്ക് നേടിയ റോഷന്‍ രാജുവിനെ വീട്ടിലെത്തിയും,രണ്ടാം റാങ്ക് നേടിയ ധ്യാനിനേയും ഫോണില്‍ വിളിച്ചും മന്ത്രി അഭിനന്ദിച്ചു.ജൂലൈ 8 ന് ആദ്യ അലോട്മെൻ്റ് നടക്കും.ജൂൺ 22ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തെ തുടർന്ന് മാർക്ക് ചേർക്കാൻ കൂടുതൽ സമയം തേടി വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയത്