26.2 C
Kollam
Friday 18th September, 2026 | 06:58:37 AM
Home News Breaking News അമ്മ മേരിയെയും സഹോദരൻ റെജിയെയും സജി കൊലപ്പെടുത്തിയത് അതിക്രൂരമായി,മൃതദേഹങ്ങൾ രണ്ടു ദിവസം വീടിനു പുറത്ത് ഗ്രീൻ...

അമ്മ മേരിയെയും സഹോദരൻ റെജിയെയും സജി കൊലപ്പെടുത്തിയത് അതിക്രൂരമായി,മൃതദേഹങ്ങൾ രണ്ടു ദിവസം വീടിനു പുറത്ത് ഗ്രീൻ നെറ്റിൽ പൊതിഞ്ഞു വച്ചു

ഇടുക്കി. നെടുങ്കണ്ടം പച്ചടിയിൽ അമ്മ മേരിയെയും സഹോദരൻ റെജിയെയും സജി കൊലപ്പെടുത്തിയത് അതിക്രൂരമായി. റെജിയെ മർദ്ദിച്ചശേഷം കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
അമ്മ മേരിക്കുട്ടിയെ കൊന്നത് മുഖത്തിടിച്ചും കയ്യിൽ പിടിച്ച് കറക്കി ഭിത്തിയിലേക്കെറിഞ്ഞും കൊന്നു. ഏപ്രിൽ നാലാം തീയതി രാത്രിയിലായിരുന്നു അരുംകൊലകൾ നടന്നത്.

കൊലയ്ക്ക് ശേഷം മൃതദേഹങ്ങൾ രണ്ടു ദിവസം വീടിനു പുറത്ത് ഗ്രീൻ നെറ്റിൽ പൊതിഞ്ഞു വയ്ക്കുകയായിരുന്നു. മൂന്നാം ദിവസം അർധ രാത്രിക്ക് ശേഷമായിരുന്നു പറമ്പിൽ കുഴിച്ചിട്ടത്. പിന്നീട് ഒന്നും സംഭവിക്കാത്തപോലെ വീട്ടിൽ താമസിക്കുകയും ചെയ്തു. പിതാവ് മാത്യുവിന്റെ തിരോധാനമടക്കമുള്ള കാര്യങ്ങളിലും പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ ഇന്നും സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയേക്കും. നടപടികൾ പൂർത്തിയാക്കി ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും.