Home News Breaking News മുഖ്യമന്ത്രി സ്ഥാനമോഹികളേ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഷ്ടപ്പെട്ടതിന്റെ ഭാഗമായാണ് ഇത്തരമൊരു വിജയം ഉണ്ടാകാന്‍ പോകുന്നത്, അതിന്റെ ശോഭ...

മുഖ്യമന്ത്രി സ്ഥാനമോഹികളേ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഷ്ടപ്പെട്ടതിന്റെ ഭാഗമായാണ് ഇത്തരമൊരു വിജയം ഉണ്ടാകാന്‍ പോകുന്നത്, അതിന്റെ ശോഭ കെടുത്തരുത്, ബെന്നി ബഹനാന്‍

Advertisement

കൊച്ചി. കോണ്‍സിലെ മുഖ്യമന്ത്രി മോഹികള്‍ക്കെതിരെ മുതിര്‍ന്ന നേതാവും എംപിയുമായ ബെന്നി ബഹന്നാന്‍. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ വേദനാജനകമാണ്. നേതൃത്വത്തിന്റെ തീരുമാനം വരെ കാത്തിരിക്കുകയാണ് നേതാക്കള്‍ വേണ്ടതെന്ന് ബെന്നി മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിലെ തെറ്റായ പ്രവണത ചൂണ്ടിക്കാട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ബെന്നി ബഹന്നാന്‍ കത്തയക്കുകയും ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫും കോണ്‍ഗ്രസും വലിയ വിജയപ്രതീക്ഷയിലാണ്. ആ പ്രതീക്ഷ നിലനില്‍ക്കെ മുഖ്യമന്ത്രി പദത്തിനായുള്ള അവകാശവാദം സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ നിലനില്‍ക്കുന്നു. ഇത്തരമൊരു പ്രവണത മുന്‍കാലത്ത് ഉണ്ടായിരുന്നില്ല. ഇത് പാര്‍ട്ടിയെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കും. തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പെ പാര്‍ട്ടിക്കകത്ത് ഇതേചൊല്ലി ആഭ്യന്തരപ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ വഴിവയ്ക്കുമെന്നും ബെന്നി പറയുന്നു.

പത്ത് വര്‍ഷത്തെ സിപിഎം തുടര്‍ഭരണത്തിന് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഷ്ടപ്പെട്ടതിന്റെ ഭാഗമായാണ് ഇത്തരമൊരു വിജയം ഉണ്ടാകാന്‍ പോകുന്നത്. അതിന്റെ ശോഭ കെടുത്തരുത്. വോട്ട് എണ്ണിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് നേതൃത്വം പറഞ്ഞാല്‍ അതുവരെ കാത്തിരിക്കണം. ഇത്തരമൊരു പ്രവണതയെ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ആരും പ്രോത്സാഹിപ്പിക്കുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ ഹൈജാക്ക് കൊണ്ടുപോകാന്‍ ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുണ്ട്. ഇത് ശരിയായ രാഷ്ട്രീയ രീതിയല്ല. എങ്ങനെയാണ് വിജയം ഉണ്ടായതെന്ന് മനസിലാക്കത്തവരാണ് ഇതിന് പിന്നിലെന്നും ബെന്നി പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here