26.8 C
Kollam
Wednesday 15th July, 2026 | 08:01:26 PM
Home News Kerala പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാഗർകോവിൽ സന്ദർശനം: വിഷുദിനത്തിൽ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാഗർകോവിൽ സന്ദർശനം: വിഷുദിനത്തിൽ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാഗർകോവിൽ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ വിഷുദിനത്തിൽ പകൽ 11 മുതൽ രാത്രി ഏഴ് വരെ ഗതാഗത നിയന്ത്രണം. പ്രധാനമന്ത്രി എത്തുന്ന സമയത്ത് പ്രധാന റോഡിൽ വന്നുചേരുന്ന ഇടറോഡുകളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുകയും വഴിതിരിച്ചുവിടുകയും ചെയ്യും


വിഷുദിനം പകൽ 11.30 മുതൽ രാത്രി 7 വരെ ഡൊമസ്‌റ്റിക് എയർപോർട്ട് – ചാക്ക- ബേക്കറി ജങ്ഷൻ – വിമൻസ് കോളേജ് ജങ്ഷൻ – തമ്പാനൂർ ഫ്ലൈ ഓവർ- കിള്ളിപ്പാലം- പള്ളിച്ചൽ റോഡിലും ചാക്ക- അനന്തപുരി ഹോസ്പിറ്റൽ റോഡിലും ചാക്ക- വെൺപാലവട്ടം – കിംസ് ആശുപത്രി റോഡിലും പള്ളിമുക്ക്- കുമാരപുരം -മെഡിക്കൽ കോളേജ് റോഡിന്റെയും ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുത്.


നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡൊമസ്റ്റിക് എയർപോർട്ട് , ശംഖുമുഖം, ആൾസെയിൻസ്, ചാക്ക, ആശാൻ സ്ക്വയർ, വഴുതക്കാട്, പൂജപ്പുര, തമ്പാനൂർ, അട്ടകുളങ്ങര, കെെമനം, വെള്ളായണി, പ്രാവച്ചമ്പലം, നേമം, പള്ളിച്ചൽ എന്നീ സ്ഥലങ്ങളിൽ വാഹന ഗതാഗതം വഴിതിരിച്ചു വിടും.


ഉച്ചയ്ക്ക് 2 മുതൽ 4 വരെയും വെെകുന്നേരം 6 മുതൽ 7 വരെയും ശംഖുമുഖം ഭാഗത്തു നിന്നും ഡൊമസ്റ്റിക് എയർപോർട്ട് ഭാഗത്തേക്കും തിരിച്ചും വാഹനഗതാഗതം അനുവദിക്കില്ല. ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് ചാക്ക- ആൾസെയിന്റെ്സ് വഴി പോകുന്ന പോകുന്ന യാത്രക്കാർ ചാക്ക – ഈഞ്ചക്കൽ – കല്ലുംമൂട്- പൊന്നറ പാലം- വലിയതുറ വഴി പോകണം.‍


വിമാനത്താവളത്തിലേക്കും, റെയിൽവെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം. ഫോൺ : 04712558731, 9497930055.