27.4 C
Kollam
Tuesday 8th September, 2026 | 10:37:09 PM
Home News Breaking News ഒടുവില്‍ നൂറനാട് ചെന്നിത്തല ഭാഗത്തുകാര്‍ നെടു വീര്‍പ്പിട്ടു,കാട്ടി കൂട്ടിലായി

ഒടുവില്‍ നൂറനാട് ചെന്നിത്തല ഭാഗത്തുകാര്‍ നെടു വീര്‍പ്പിട്ടു,കാട്ടി കൂട്ടിലായി

നൂറനാട്. ചാരുംമൂട്, മാവേലിക്കര പ്രദേശങ്ങളിൽ കണ്ട കാട്ടുപോത്തിനെ പിടികൂടി. ചെന്നിത്തല പുത്തുവിളപ്പടിക്ക് കിഴക്ക് ഭാഗത്ത് വെച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ മയക്കു വെടി വെച്ചാണ് ഇന്ന് ഉച്ചയ്ക്ക് കാട്ടുപോത്തിനെ പിടികൂടിയത്. ഒരാഴ്ചയായി നൂറനാട് മാവേലിക്കര ഭാഗത്തുകൂടി കറങ്ങി നടന്ന കാട്ടുപോത്ത് ആശങ്കപരത്തിയിരുന്നു.

ആദ്യം ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ആരും വിശ്വസിച്ചിരുന്നില്ല. വനത്തില്‍നിന്നും ഇത്രയധികം ദൂരം വന്യ ജീവിയായ കാട്ടുപോത്ത് വരില്ലെന്നായിരുന്നു വിശ്വാസം. പലരും ഇതു സംബന്ധിച്ച വാര്‍ത്തകളെ എഐ ആണെന്ന് പറഞ്ഞ് തള്ളി. പിന്നീട് പലരും ഇതിനെ നേരില്‍ കണ്ടാണ് വിശ്വസിച്ചത്. വനം വകുപ്പുകാര്‍ വിവിധ വകുപ്പ് അധികൃതരുടെ സഹായത്തോടെ ആണ് കാട്ടുപോത്തിനെ പിടികൂടിയത്.

ഏറഎ പാടുപെട്ടാണ് ഇതിനെ മയക്കുവെടിവച്ചത്. മയക്കുവെടി ഏറ്റ് കുറേ ദൂരം നടന്ന കാട്ടുപോത്ത് ഒരു വലിയ മതില്‍ ചാടിക്കടന്നു. പിന്നീട് കുഴഞ്ഞ് ഒരു വീട്ടുപുരയിടത്തില്‍ കിടന്ന ഇതിനെ ജെസിബി എത്തിച്ച് വാഹനത്തിലാക്കുകയായിരുന്നു. വനത്തിലെത്തിച്ച് സുരക്ഷിതമായി തുറന്നു വിടാനാണ് തീരുമാനം.