28.9 C
Kollam
Friday 2nd October, 2026 | 07:15:33 PM
Home News Kerala ചിന്നു പാപ്പുവിന്റെ സുഹൃത്തിന്റെ മരണം: സൈബര്‍ ആക്രമണത്തില്‍ കടുത്ത മാനസികസമ്മര്‍ദവും കുറ്റബോധവും കാരണമെന്ന് സൂചന

ചിന്നു പാപ്പുവിന്റെ സുഹൃത്തിന്റെ മരണം: സൈബര്‍ ആക്രമണത്തില്‍ കടുത്ത മാനസികസമ്മര്‍ദവും കുറ്റബോധവും കാരണമെന്ന് സൂചന

Advertisement

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പു (രേഷ്മ25) വിന് പിന്നാലെ ആണ്‍ സുഹൃത്ത് സന്ദേശ് (29) ജീവനൊടുക്കിയത് കടുത്ത മാനസികസമ്മര്‍ദവും കുറ്റബോധവും കാരണമെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൂഡ്ലു മന്നിപ്പാടിയിലെ സന്ദേശിനെ ഞായര്‍ പകല്‍ രണ്ടരയോടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. സന്ദേശിന്റേത് തൂങ്ങിമരണം തന്നെയാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു.

ചിന്നു പാപ്പുവിന്റെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിന് പിന്നാലെയായിരുന്നു സുഹൃത്തിന്റെയും ആത്മഹത്യ. രണ്ട് പേരുടെ ആത്മഹത്യകളിലും പുറത്തുനിന്നും ഏതെങ്കിലും തരത്തില്‍ ഇടപെടലുകള്‍ ഉണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ചിന്നുവിനെ ആസാദ് നഗറിലെ വാടകവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ സന്ദേശിനെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് സന്ദേശ് മനോവിഷമത്തിലായിരുന്നു എന്നാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി സുഹൃത്തായ സന്ദേശിനെ കാസര്‍കോട് ടൗണ്‍ പൊലീസ് ചോദ്യംചെയ്തിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
പോളിഷ് ജോലിചെയ്യുന്നയാളാണ് സന്ദേശ്. മന്നിപ്പാടിയിലെ നാരായണ നായിക്കിന്റെയും -സരോജയുടെയും മകനാണ്. സഹോദരി: ഗൗതമി. ഇന്‍സ്റ്റഗ്രാമില്‍ മാത്രം രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ചിന്നു പാപ്പു ജീവനൊടുക്കിയത് എന്തിനെന്ന് ഇനിയും വ്യക്തമല്ല.