വെട്ടിക്കാട്ട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു

ശാസ്താംകോട്ട:മൈനാഗപ്പള്ളി വെട്ടിക്കാട്ട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു.മൈനാഗപ്പള്ളി
കടപ്പാ തങ്കം നിവാസിൽ തുളസി ആചാരിയുടെയും മണിയുടെയും മകൻ വിഷ്ണു(31) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു പോയ ട്രെയിനാണ് ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു.മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്ക്കാരം പിന്നീട്.ഭാര്യ:ആര്യ.

Advertisement