കണ്ണൂർ ചെറുകുന്നിൽ കാറും ലോറിയും കൂട്ടി ഇടിച്ച് കാർ യാത്രികരായ 5 പേർ മരിച്ചു

Advertisement

കണ്ണൂർ. ചെറുകുന്നിൽ വാഹനാപകടം. കാറും ലോറിയും കൂട്ടി ഇടിച്ച് കാർ യാത്രികരായ 5 പേർ മരിച്ചു. കാറും ഗ്യാസ് സിലിണ്ടർ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു
മരിച്ചത് കാസർഗോഡ് സ്വദേശികൾ. മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു. കോഴിക്കോട് കൃപാലയം ഗൈഡൻസ് ഹോസ്റ്റലിൽ പോയി വരും വഴിയാണ് അപകടം. കാസർഗോഡ് ഭീമനടി സ്വദേശികളായ സുധാകരൻ 49 പത്മകുമാർ, 59 എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 9 വയസ്സുതോന്നുന്ന കുട്ടിയുമുണ്ട്.

Advertisement