അറിഞ്ഞുകൊണ്ട് അബദ്ധം ചെയ്തോ,ഐ ടി സെൽ കൺവീനറിന് പ്രകാശ് ജാവഡേക്കർ നൽകിയ പിന്തുണയിൽ കെ സുരേന്ദ്രന് അതൃപ്തി

തിരുവനന്തപുരം . പാട്ടുതെറ്റിച്ച് ബിജെപിയെ അവഹേളിച്ച ഐ ടി സെൽ കൺവീനറിന് പ്രകാശ് ജാവഡേക്കർ നൽകിയ പിന്തുണയിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് അതൃപ്തി. കേരള പദയാത്രയിൽ നിന്ന് വിട്ട് നിന്ന് കെ സുരേന്ദ്രൻ. മലപ്പുറത്തും എറണാകുളത്തും പദയാത്ര നയിക്കുക എ.പി അബ്ദുള്ളക്കുട്ടിയും എം.ടി രമേശും.
ഡൽഹിയിലെത്തുന്ന കെ.സുരേന്ദ്രൻ ഐടി സെൽ കൺവീനർക്കെതിരെ നടപടി വേണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടും.

ഐടി സെൽ കൺവീനർ എസ്. ജയശങ്കറും, കെ സുരേന്ദ്രനുമായുള്ള ശീത സമരം ബിജെപിയിൽ കലങ്ങിമറിയുന്നു. പ്രചാരണഗാന വിവാദം കാര്യമാക്കേണ്ടതില്ല എന്ന സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കറുടെ
പരാമർശത്തോട് സംസ്ഥാന അധ്യക്ഷന് കടുത്ത അതൃപ്തിയുണ്ട്. എ പി അബ്ദുല്ല കുട്ടിക്കും എം ടി രമേശിനും ചുമതല നൽകി കേരള പദയാത്രയിൽ നിന്ന് വിട്ടുനിൽക്കുകയാണ് കെ സുരേന്ദ്രൻ.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ഒഴിച്ചുകൂടാനാകാത്ത യോഗങ്ങൾക്ക് ഡൽഹിയിൽ പോകുന്നതെന്നാണ് കെ സുരേന്ദ്രൻ്റെ വിശദീകരണം.എന്നാൽ ഈ യാത്രയിൽ ഐടി സെൽ കൺവീനർക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടും. പ്രചാരണ ഗാന വിവാദത്തിൽ പറ്റിയത് പിശകു തന്നെയെന്ന് കെ സുരേന്ദ്രൻ
സമ്മതിക്കുകയും ചെയ്തു.
എന്നാൽ ബിജെപിക്കെതിരെ ഇടത് വലത് ജിഹാദി സൈബർ ഗുണ്ടകളും ബിജെപി വിരുദ്ധ മാധ്യമപ്രവർത്തകരും വ്യാപകമായ കുപ്രചരണം നടത്തുന്നുവെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.ഐടി സെൽ പുറത്തിറക്കിയതല്ല ഗാനം എന്ന് തിരിച്ചറിഞ്ഞിട്ടും വിവാദം തുടരുന്നത് ദുരുദ്ദേശമെന്നും അടുത്ത വിവാദവുമായി ആരും രംഗത്ത് വരേണ്ടെന്നും കെ സുരേന്ദ്രൻ
വ്യക്തമാക്കി

Advertisement