പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും ലീഗിനെയും പ്രകീർത്തിച്ച് ബിജെ പി പത്രം

തിരുവനന്തപുരം . അയോധ്യ രാമക്ഷേത്രത്തെ പിന്തുണച്ചുളള പ്രസംഗത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും ലീഗിനെയും പ്രകീർത്തിച്ച് ബിജെ പി പത്രം. ലീഗ് നിലപാട് ശരിയായതും സ്വാഗതാർഹവുമെന്ന് ജന്മഭൂമിയുടെ മുഖപ്രസംഗം. അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന ലീഗ് നിലപാടില്‍ പുതുമയും കൗതുകവുമുണ്ട്. ലീഗ് നിലപാട് ഗുണപരമായ ചില മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും ജന്മഭൂമിയുടെ മുഖപ്രസംഗത്തിൽ പറയുന്നു.
മുസ്‍ലിം ലീഗിനെപ്പോലെ ഒരു കക്ഷി ഈ നിലപാടിലേക്ക് എത്തിച്ചേര്‍ന്നതില്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദം കണ്ടേക്കാമെങ്കിലും ഇന്നത്തെ നിലയ്‌ക്ക് അത് ശരിയായ നിലപാടാണ്. അന്ധമായ ഹിന്ദുവിരോധം കൊണ്ടുനടക്കുന്നവരെ ലീഗിന്‍റെ നിലപാട് വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുമെന്ന് കരുതാമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Advertisement