കാട്ടുപന്നികൾ കൂട്ടത്തോടെ കടയിലേക്ക് പാഞ്ഞു കയറി,ജനം വിരണ്ടോടി

Advertisement

മലപ്പുറം. പാണ്ടിക്കാട് അരിക്കണ്ടം പാക്കിൽ കാട്ടുപന്നികൾ കൂട്ടത്തോടെ കടയിലേക്ക് പാഞ്ഞു കയറി.ഇന്ന് രാവിലെ പത്തരയോടെയാണ് പന്നിക്കൂട്ടം അരിക്കണ്ടംപാക്കിലെ ബേക്കറിയിലേക്ക് പാഞ്ഞുകയറിയത്. നിരവധി കടകൾ ഉള്ള കെട്ടിടത്തിൽ മണിക്കൂറുകൾ പന്നിക്കൂട്ടം തുടർന്നു. പന്നികളെ പുറത്തിറക്കാൻ പൊലീസും , വനം വകുപ്പും , നാട്ടുകാരും ശ്രമിചെങ്കിലും നടന്നില്ല. തുടർന്ന് ഉച്ചയോടെ പന്നികളെ വെടിവെച്ച് കൊന്നു.10 പന്നികളെയാണ് കൊന്നത്.റോഡിൽ നിർത്തിയിട്ട 3 വാഹനങ്ങൾ പന്നികൾ കുത്തി നശിപ്പിച്ചു.

Advertisement