ചടയമംഗലത്ത് ആണ്‍കുട്ടികളെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ച പന്നിഫാം ഉടമ അറസ്റ്റില്‍

ചടയമംഗലത്ത് ആണ്‍കുട്ടികളെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ച പന്നിഫാം ഉടമയെ പൊലീസ് അറസ്റ്റുചെയ്തു. ചൈല്‍ഡ്‌ലൈന്‍ മുഖേന ചടയമംഗലം പൊലീസില്‍ ലഭിച്ച പരാതിയിലാണ് അറസ്റ്റ്. കോട്ടയം വൈക്കം ടിവി പുരത്ത് ചെമ്മനത്തുകര കരിപ്പയില്‍ വീട്ടില്‍ 54 വയസുളള ബൈജുവാണ് പോക്‌സോ കേസില്‍ ചടയമംഗലത്ത് അറസ്റ്റിലായത്.
ഇളമാട് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി പന്നിഫാം നടത്തുകയായിരുന്നു പ്രതി. പ്രദേശത്തെ വിവിധയിടങ്ങളില്‍ വച്ച് കാണുന്ന ആണ്‍കുട്ടികളുമായി ബൈജു അടുപ്പത്തിലാകും. പിന്നീട് പന്നിഫാമിലേക്ക് കുട്ടികളെ എത്തിക്കുന്നതായിരുന്നു പ്രതിയുടെ രീതി. ഫാമില്‍ വച്ചാണ് കുട്ടികളെ പീഡനത്തിനിരയാക്കിയത്. ചിലര്‍ക്ക് മദ്യം നല്‍കിയെന്നാണ് കുട്ടികളുടെ മൊഴി.
കുട്ടികളില്‍ നിന്ന് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. മൂന്നു കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയാണ് പ്രതിക്കെതിരെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന പ്രതിയെ ആലപ്പുഴയില്‍ വച്ചാണ് പിടികൂടിയതെന്നും കോടതി റിമാന്‍ഡ് ചെയ്തതായും പൊലീസ് അറിയിച്ചു.

Advertisement