പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍

പൂയപ്പള്ളി: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ പുല്ലാത്തിപച്ചയില്‍ വീട്ടില്‍ നൗഷാദ് (22), വെളിയം കിഴക്കേ കോളനിയില്‍ ശ്യാം നിവാസില്‍ ശരത് (27) എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന നൗഷാദ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകുന്നതിനിടെയാണ് പോലീസ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ നാല് മാസം മുന്‍പ് ശരത് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിരുന്നുവെന്ന കുട്ടിയുടെ മൊഴി അനുസരിച്ചാണ് പോലീസ് ശരത്തിനെയും അറസ്റ്റ് ചെയ്തത്.

Advertisement