കൊല്ലത്ത് 17.094 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലം എക്‌സൈസ് റെയ്ഞ്ചിന്റെ നേതൃത്വത്തില്‍ ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവ് പ്രമാണിച്ച് നടത്തിയ മിന്നല്‍ പരിശോധനയില്‍ 17.094 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. മങ്ങാട് ചാത്തിനാംകുളം നിയാസ് മന്‍സിലില്‍ മുഹമ്മദ് നിയാസ ്(25) ആണ് പിടിയിലായത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രതീഷിന്റെ നേതൃത്വത്തിലുള്ള ഷാഡോ എക്‌സൈസ് സംഘം ദിവസങ്ങളോളം നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് ലഹരി മാഫിയയിലെ പ്രധാന കണ്ണികളിലൊരാളായ മുഹമ്മദ് നിയാസ് പിടിയിലായത്. പിടിക്കപ്പെട്ട ലഹരി മരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 2 ലക്ഷം രൂപയിലധികം മൂല്യമുള്ളതാണ്.
എക്സൈസ് ഇന്‌സ്‌പെക്ടര്‍ (ഗ്രേഡ്) വിനോദ് ശിവറാം, അസി. എക്സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്)മാരായ വിനയകുമാര്‍, സുരേഷ്‌കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്)മാരായ വിഷ്ണുരാജ്, ബിനുലാല്‍, ജ്യോതി, അനീഷ്‌കുമാര്‍, ശ്യാംകുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Advertisement